Site icon Janayugom Online

നരേന്ദ്ര ഗിരിയുടെ ആത്മഹത്യയിൽ ശിഷ്യനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

അഖിൽ ഭാരതീയ അഖാഡ പരിഷത്ത് തലവൻ നരേന്ദ്ര ഗിരി മരണവുമായി ബന്ധപ്പെട്ട് ശിഷ്യനുൾപ്പെടെ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര ഗിരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്ന ആനന്ദ് ഗിരി അദ്ദേഹത്തിനോടൊപ്പം താമസിച്ച സന്ദീപ് തിവാരി ആദി തിവാരി എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തുത്.

 


ഇതുകൂടി വായിക്കുക: നരേന്ദ്ര ദാബോൽക്കറെ കൊലപാതകം: യുഎപിഎ വകുപ്പ് പ്രകാരം വിചാരണ ചെയ്യണമെന്ന് സിബിഐ

 


 

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. അദ്ദേഹം വളരെ മാനസിക സംഘർഷത്തിലായിരുന്നുവെന്നും തന്റെ മരണത്തിന് ശേഷം ശിക്ഷ്യന്മാർ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പില്‍ പഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ കെ പി സിങ് പറഞ്ഞു. അതേസമയം ശിഷ്യരിലൊരാളായ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായി കുറിപ്പിൽ പരാമർശമുണ്ടെന്നും പ്രയാഗ്രാജ് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ ഒരു വർഷം മുൻപ് മഠത്തിൽനിന്ന് പുറത്താക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish sum­ma­ry: Three arrest­ed in Naren­dra Gir­i’s suicide
you may also like this video

Exit mobile version