മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും 141.58 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്ററില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹൈദര്‍ അലി, വേങ്ങര കുറ്റൂര്‍ അസൈനാര്‍, വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീര്‍ എന്നിവര്‍ ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാണ്. അറസ്റ്റിലായ ഹൈദർ അലി ഒമാനിൽ നിന്നുമാണ് എംഡിഎംഎ എത്തിച്ചത്. വിൽപ്പനയ്ക്കായിട്ടാണ് പ്രതികൾ വൻ തോതിൽ എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി.