മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. പേഴക്കാപ്പിള്ളി പുന്നോപടി സ്വദേശി ജാഫർ, നിസാർ, അൻസാർ എന്നിവരെയാണ് ഇന്നലെ രാത്രി പള്ളിപ്പടി പുന്നോപടി ഭാഗത്തുനിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
40.68 ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെയാണ് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന പുതിയ രജിസ്ട്രേഷനിലുള്ള കാറും എക്സൈസ് സംഘം പിടികൂടി. ബാംഗ്ലൂരിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. സ്കൂൾ‑കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം കൂടിയത്പ്രതികൾ നേരത്തേയും മയക്കുമരുന്ന് കേസുകളിലും പ്രതികളായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടപാടുകാർ എന്ന വ്യാജേന എത്തിയാണ് എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.

