Site iconSite icon Janayugom Online

മൂന്ന് ബില്ലുകള്‍ പാസാക്കി 

കേരളാ ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി.  ക്ഷീരകർഷക ക്ഷേമനിധി ഭരണസമിതിയിലേയ്ക്ക് പരമ്പരാഗത ക്ഷീരസംഘങ്ങളുടെയും  ആനന്ദ് മാതൃകാ സംഘങ്ങളുടെയും  ധന, നിയമ, ക്ഷീരവികസന വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധ്യവും  ക്ഷീരകർഷക ക്ഷേമനിധി(ഭേദഗതി) ബിൽ ഉറപ്പാക്കുന്നു.
ഭേദഗതിയിലൂടെ ക്ഷീരസംഘങ്ങളില്‍ പാലൊഴിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ക്ഷീരകർഷക ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. മുമ്പ് കുറഞ്ഞത് 500 ലിറ്റര്‍ പാലളന്നാല്‍ മാത്രമായിരുന്നു അംഗത്വം. ക്ഷീരകർഷകർക്കും കുടുംബങ്ങൾക്കും സഹായവും ഇൻഷുറൻസ് പരിരക്ഷയും ഉരുക്കൾക്ക് തീറ്റയും ഔഷധവും മിതമായ നിരക്കിൽ നൽകുന്നതിനുമുള്ള പദ്ധതിയും ബില്ലിലെ ഭേദഗതി വഴി സാധ്യമാകുമെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി ജെ ചിഞ്ചുറാണി ചൂണ്ടിക്കാട്ടി.
ആരോഗ്യപ്രവർത്തകർക്ക് നേരെ വാക്കാലുള്ള അധിക്ഷേപത്തിന് മൂന്ന് മാസം തടവും 10,000 രൂപ പിഴയും ശിക്ഷയുമെന്ന വ്യവസ്ഥ ഒഴിവാക്കി ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. വേതനം സംബന്ധിച്ച പരാതി നൽകാൻ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും അവസരം ഉറപ്പാക്കാനുതകുന്ന മോട്ടോർ തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ (ഭേദഗതി) ബില്ലും സഭ പാസാക്കി.  ന്യായമായ വേതനം നൽകാൻ തയ്യാറാകാത്ത ഉടമയ്ക്ക് 500 രൂപയായിരുന്ന പിഴ 5000 രൂപയായി ഉയർത്തുകയാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. പരാതി പരിഹാരത്തിന് കോടതികളെ ആശ്രയിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മന്ത്രി വി ശിവന്‍കുട്ടി ബില്ല് അവതരിപ്പിച്ചു.

Eng­lish summary;Three bills were passed

you may also like this video;

Exit mobile version