Site iconSite icon Janayugom Online

കൊല്ലം അഞ്ചലില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും, ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ മരിച്ചു

കൊല്ലം അഞ്ചലില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും , ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്നു പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മൂന്നു പേരാണ് മരിച്ചത്. അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതിലക്ഷ്മി (16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. 

ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. അപകട സ്ഥലത്ത് വെച്ചുതന്നെ ഓട്ടോ ഡ്രൈവർ അക്ഷയ് മരിച്ചു. അഞ്ചൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version