Site iconSite icon Janayugom Online

കോഴിക്കോട് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

കോഴിക്കോട് മലാപ്പറമ്പ്-വെങ്ങളം ബൈപാസില്‍ പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. ടിപ്പര്‍ ലോറിയും ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

Eng­lish sum­ma­ry; Three killed in Kozhikode road accident

You may also like this video;

Exit mobile version