Site icon Janayugom Online

ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയില്‍

ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റില്‍. സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. കശ്മീരിൽ പൊലീസും സുരക്ഷാ സേനയും ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. വിവിധ പ്രദേശങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

Eng­lish Summary:Three Lashkar-e-Tai­ba ter­ror­ists arrested
You may also like this video

Exit mobile version