കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ. വിഴിഞ്ഞം സ്വദേശി റാസ് ലിഫ് ഖാൻ(46), മാറനല്ലൂർ സ്വദേശി ബ്രിട്ടോ വി ലാൽ(39), റസ്സൽപുരം സ്വദേശി ബിജോയ്(22) എന്നിവരെയാണ് ഡാൻസാഫ് സംഘം ഉൾപ്പെടെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും 1.404 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കൈമാറ്റം നടക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
1.404 കിലോഗ്രാം കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ

