തൃശൂര്‍ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.
പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ ചൊവ്വാഴ്ച പകല്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഹനൻ വീടിനോട് ചേർന്നാണ് കട. ബന്ധുക്കൾ വിളിച്ചിട്ട് ഫോണും എടുത്തിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് വീട്ടിനുള്ളിലേക്ക് കടന്നത്.
മോഹനനും മകൻ ആദർശും വീടിൻറെ ഹാളിൽ തൂങ്ങിമരിച്ച നിലയിലും, ഭാര്യയെ കിടപ്പു മുറിയിലുമാണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ആദർശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ്. ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആത്മഹത്യ ചെയ്യേണ്ട വിഷയങ്ങളൊന്നും മോഹനനും കുടുംബത്തിനുമില്ലെന്നാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. സംഭവത്തില്‍ കാട്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Sammury: Three members of a family committed suicide in thrissur karalam