Site iconSite icon Janayugom Online

കോഴിക്കോട് ബ്രൗണ്‍ഷുഗറും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ഷുഗറുമായിമായി മൂന്നുപേർ പിടിയിൽ. അടിവാരം മേലെ കനലാട് തെക്കേക്കര വീട്ടിൽ ഷാജി വർഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലിൽ അബ്ദുൾ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ മണിയാൽ പറമ്പ് അബ്ദുൾ ഷാഹിർ എന്ന സായി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ടൗണ്‍ സബ് ഇൻസ്പെക്ടർ സുബാഷ് ന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പപൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് താമരശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വർഗീസിനെ കോട്ടാംപറമ്പ് വെച്ച് പിടികൂടിയത്. അബ്ദുൽ സമദിനെ കുറ്റിക്കാട്ടൂരില്‍വെച്ച് അരക്കിലോ കഞ്ചാവുമായും ഷാഹിറിനെ ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി സി എച്ച് ഫ്ലൈ ഓവറിന് സമീപം വെച്ചുമാണ് പിടികൂടുന്നത്.

പിടിയിലായ സമദും അബ്ദുൽ ഷാഹിറും നിലവിൽ ഒട്ടേറെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. പിടിയിലായ ഷാജി വർഗീസിന്റേ പേരില്‍ മുമ്പ് മോഷണം, ഭവനഭേദനം, ലഹരിമരുന്ന് കടത്തൽ തുടങ്ങി നിരവധികേസുകൾ നിലവിലുണ്ട്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, സീനിയർ സിപിഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട്, സിപിഒ മാരായ സുനോജ് കാരയിൽ, അർജുൻ അജിത്, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ് കെ, ഹരിഷ് ഹരികൃഷ്ണൻ, ശ്രീജയൻ എസ്, സിപിഒ ശ്രീകാന്ത്, വിനോദ് കുമാർ കെ എച്ച് ജി ഉദയകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: three peo­ple arrest­ed with four kilos of ganja
You may also like this video

Exit mobile version