Site iconSite icon Janayugom Online

കൊയിലാണ്ടിയില്‍ ആനകളടിഞ്ഞ് മൂന്നു പേര് മരിച്ച സംഭവം: അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കൊയിലാണ്ടിയില്‍ ഉത്വത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു പേര് മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരണപ്പെട്ട സംഭവം ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അനുശോചിച്ചു.അതേസമയം കോഴിക്കോട് കൊയിലാണ്ടിയിൽ ആനയിടഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കൽ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് ആനയിടഞ്ഞത്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത് എന്നാണ് ദൃക്സാക്ഷികളടക്കം പറയുന്നത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു.

Exit mobile version