പുതുച്ചേരിയില്‍ മാന്‍ഹാളില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും 15വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടു പേര്‍ ചികിത്സയിലാണ്. റെഡ്ഢിപാളയം മേഖലയിലാണ് അപകടമുണ്ടായത്.
മാൻഹോളിൽ നിന്നുള്ള വിഷവായു ശുചിമുറിയിലൂടെയാണ് വീട്ടിനുള്ളിലേക്കെത്തിയത്. ശുചിമുറി തുറന്നപ്പോൾ വിഷവാതകം പടരുകയായിരുന്നു.വാതകം ശ്വസിച്ച് വീട്ടിലെ സ്ത്രീകൾ നിവലിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ തൊട്ടടുത്തുള്ള വീട്ടിലെ 15 വയസുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരണമടഞ്ഞു.
സംഭവത്തെത്തുടർന്ന് റെഡ്ഡിപാളയം, പുതുനഗർ മേഖലകളില‍്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റെഡ്ഡിപാളയത്ത് വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി.
English Summary:
Three people died after inhaling toxic air from manholes in Puducherry
You may also like this video: