തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ് ജോർജ് (29) എന്നിവരാണ് മരിച്ചത്.
കമ്പം- കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാർക്ക് ചെയ്ത കാറിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
English Summary:
Three people who died inside the car in Kampath were natives of Pudupally
You may also like this video: