സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെയും ആക്രമണം. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോർച്ചിലുണ്ടായിരുന്ന കാറിനും കേടുപാടുകളുണ്ടായി. മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും ആര്‍എസ്എസ് ആക്രമണമുണ്ടായി.
അതിനിടെ, സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ പിടിയിലായി. ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ബിജെപി നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാവിലെ അഞ്ച് മണിയോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
തലസ്ഥാന ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ തുടർച്ചയായ ശ്രമങ്ങളിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. ഈ സാഹചര്യത്തിൽ കലാപങ്ങളുണ്ടാക്കി അതുവഴി നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന പരിശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്ന് സിപിഐ(എം) ചൂണ്ടിക്കാട്ടി.
English Summary: Three persons were arrested in the case of attack on CPI(M) district committee office
You may like this video