Site iconSite icon Janayugom Online

പത്തനംതിട്ട കോന്നിയില്‍ വീടിനുളളില്‍ മുന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ രണ്ട്‌ ദിവസത്തെ പഴക്കമുളള മൃതദേഹങ്ങള്‍ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത്‌ സോണി സ്‌കറിയ(52), ഭാര്യ റീന(45), മകൻ റയാൻ(7) എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെയും മകനെയും വെട്ടിക്കൊന്ന്‌ സോണി ആത്മഹത്യ ചെയ്‌തതാണെന്നാണ്‌ പ്രാഥമിക നിഗമനം. മൂന്നു ദിവസമായി ഇവരെ കുറിച്ച് വിവരമില്ലാത്തിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വന്നപ്പോഴാണ് മൂവരേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘനാളായി മക്കളില്ലാതിരുന്നതിനെ തുടർന്ന് റയാനെ ഇവർ ദത്തെടുത്തതാണ്. വിദേശത്ത്‌ നിന്നും അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ സോണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കുടുംബത്തിന്‌ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്‌.

Eng­lish Sum­ma­ry: Three per­sons were found dead inside a house in Kon­ni, Pathanamthitta

You may like this video also

Exit mobile version