Site icon Janayugom Online

മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയരാനിടയുണ്ട്. നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

അപ്പര്‍ കുട്ടനാട്ടിലും മറ്റ് പടിഞ്ഞാറന്‍ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് കരയില്‍ കയറിയ ശേഷം ശക്തിപ്പെട്ട മഴ സംസ്ഥാനത്ത് ഇന്ന് കൂടി തുടരും. 

ENGLISH SUMMARY:Three shut­ters of the Moozhi­yar Dam were raised; Caution
You may also like this video

Exit mobile version