Site icon Janayugom Online

മുഴുവൻപേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി മൂന്ന് സംസ്ഥാനങ്ങൾ; അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

vaccine

പ്രായപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചൽ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആൻഡ് നാഗർഹവേലി-ദാമൻ ആൻഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അർഹരായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകിയത്.

ഈ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജ്യത്ത് പ്രായപൂർത്തിയായ മുഴുവൻപേർക്കും വാക്സിൻ നൽകിയ ആദ്യ സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഓഗസ്റ്റ് 29‑നാണ് ഹിമാചൽ ഈ നേട്ടം കൈവരിച്ചത്.

ദാദ്ര ആൻഡ് നാഗർഹവേലി- ദാമൻ ആൻഡ് ദിയു-6.26 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തപ്പോൾ ലഡാക്ക്(1.97 ലക്ഷം ഡോസ്), ലക്ഷദ്വീപ്(53,499 ഡോസ്) എന്നിങ്ങനെയും വാക്സിൻ വിതരണം ചെയ്തു. ഹിമാചൽ പ്രദേശ് 55.74 ലക്ഷം ഡോസ് വാക്സിനും ഗോവയും സിക്കിമും യഥാക്രമം 11.83 ലക്ഷം ഡോസും 5.10 ലക്ഷം ഡോസും വിതരണം ചെയ്തു.
eng­lish summary;Three states and three Union Ter­ri­to­ries have giv­en the first dose of the vac­cine to all adults
you may also like this video;

Exit mobile version