കുന്നംകുളത്ത് നിന്ന് നാടുവിട്ട എട്ടാം ക്ലാസ് വിദ്യാർത്ഥികള്‍ എഴുതിയ കത്ത് കണ്ട് ഞെട്ടി വീട്ടുകാരും, പൊലീസും.
തങ്ങള്‍ ആന പാപ്പാന്മാർ ആകാൻ നാട് വിട്ട് പോകുകയാണെന്നും അവന്വേഷിച്ച് വരണ്ടെന്നുമായിരുന്നു കുട്ടികള്‍ എഴുതിവച്ചിട്ടുള്ളത്. പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അരുണ്‍, അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എം എം, എന്നിവരെയാണ് കാണാതായത്.
തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു. കോട്ടയത്തേക്ക് പോകുന്നുവെന്നാണ് കത്തിലുള്ളത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്കുട്ടികളെ കുന്നംകുളത്ത് നിന്ന് തന്നെ കണ്ടെത്തി.
English Summary: three students left home
You may also like this video