Site iconSite icon Janayugom Online

തിക്കും തിരക്കും നോക്കും, കുഴഞ്ഞു വീണതായി അഭിനയം; മാല പൊട്ടിച്ച് കടന്നുകളയുന്ന മൂവര്‍ സംഘം പിടിയില്‍

മാല പൊട്ടിച്ചു കടന്നു കളയുന്ന സംഘം പൊലീസ് പിടിയിൽ. ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു വയോധികയുടെ രണ്ട് പവന്‍റെ മാലയും ബസ് യാത്രികയായ മധ്യവയസ്കയുടെ 4.5 പവൻ മാലയും മോഷ്ടിച്ച സംഘമാണ് പിടിയിലായത്. വളരെ തന്ത്രപരമായാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നതെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. 

ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ കുഴഞ്ഞു വീഴുന്നതായി അഭിനയിച്ചു. ഇതു കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് കടന്നുകളയും. ബസിലും തിരക്കു കൂട്ടിയാണ് മാല കവർന്നത്. അടുത്ത മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് സംഘം പിടിയിലാകുന്നത്. 

Eng­lish Summary:Three women arrest­ed for theft
You may also like this video

Exit mobile version