ആപ്പിള്‍ കമ്പനിയില്‍ 138 കോടിയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനായ ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്. ധീരേന്ദ്ര പ്രസാദ് എന്ന ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത്. 155 കോടി ധീരേന്ദ്ര പ്രസാദ് തിരികെ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. 2008 മുതല്‍ 2018 വരെ ആപ്പിളിന്റെ ആഗോള സേവന വിതരണ ശൃഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രസാദ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് സമ്മതിച്ചിരുന്നു. ആപ്പിള്‍ ഉല്പന്നങ്ങളുടെ പാര്‍ട്‌സ് മോഷ്ടിച്ചും ബില്ലുകളില്‍ കൃത്രിമം കാണിച്ചുമാണ് പ്രസാദ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.
ഡെലിവറി ചെയ്യാത്ത സാധനങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് തന്നെ പണം ഈടാക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് രണ്ട് കമ്പനികളുടെ ഉടമകളുമായി ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ ചെയ്താല്‍ അത് കണ്ടെത്താനുള്ള മാര്‍ഗത്തെപ്പറ്റിയും പ്രസാദിന് അറിവുണ്ടായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 17 ദശലക്ഷം ഡോളറാണ് ഇത് വഴി തട്ടിയെടുത്തത്. ഈ പണത്തിന് നികുതിയും അടച്ചിരുന്നില്ല.
വിതരണവുമായി ബന്ധപ്പെട്ട് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം പ്രസാദിനുണ്ടായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് മുഴുവനും നടത്തിയത്. ശമ്പളത്തിന് പുറമേ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രസാദിനുണ്ടായിരുന്നു. കമ്പനിയുടെ പല നിര്‍ണായക തീരുമാനങ്ങളിലും പങ്കാളിയായിട്ടുള്ള വ്യക്തി കൂടിയാണ് ഇയാള്‍ജയില്‍ മോചിതനായതിന് ശേഷം മൂന്ന് വര്‍ഷം കൂടി ഇയാളെ നിരീക്ഷിക്കാനും ഉത്തരവുണ്ട്.
English Sammury: 138 crore fraud in Apple company; Three years imprisonment for Indian origin