Site iconSite icon Janayugom Online

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്. ജയ്ഷ്-ഇ‑മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14നാണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന ജവാൻമാരുടെ വാഹനത്തിനുനേരെ ചാവേറാക്രമണം നടക്കുന്നത്. 78 വാഹനങ്ങളിലായി അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2,547 സിആർപിഎഫ് ജവാൻമാരായിരുന്നു ഉണ്ടായിരുന്നത്.

ജയ്ഷ്-ഇ‑മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ആണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നിരുന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ച നിലയിലായിരുന്നു. പിന്നാലെ എത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ പറ്റി. പൂർണമായി തകർന്ന 76 ആം ബറ്റാലിയന്റെ ബസിൽ 40 ജവാൻമാരാണുണ്ടായിരുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ്-ഇ‑മുഹമ്മദ് ചാവേറിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് തൊട്ടു മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ എകെ47 തോക്കുമായാണ് ചാവേർ നിൽക്കുന്നത്. പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഉമ്മർ ഫാറൂഖ്, സ്ഫോടകവസ്തു വിദഗ്ധനായ കമ്രാൻ എന്നിവർ 2020 മാർച്ച് 29 സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.

eng­lish summary;three years of Pul­wa­ma ter­ror­ist attack

you may also like this video;

Exit mobile version