Site iconSite icon Janayugom Online

കൊട്ടിക്കലാശം ഇന്ന്; വിജയക്കുതിപ്പില്‍ ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. പ്രചാരണം അവസാന റൗണ്ടിലേയ്ക്ക് കടന്നപ്പോള്‍ യുഡിഎഫ് ക്യാമ്പ് പരാജയഭീതിയിലും കിതപ്പിലുമാണ്.

എല്‍ഡിഎഫിന്റെ മേല്‍കൈയില്‍ വിറളിപൂണ്ട യുഡിഎഫുകാര്‍ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ ഇറക്കിയത് പൊലീസ് കയ്യോടെ പിടികൂടി. സംഭവത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കളാണ് അറസ്റ്റിലായത്. ഈ നീച പ്രവൃത്തിക്കെതിരെ പത്മജ വേണുഗോപാലടക്കം കോണ്‍ഗ്രസ് മഹിളാ നേതാക്കള്‍ രംഗത്തിറങ്ങി കഴിഞ്ഞു.

പൊതുപര്യടനം അവസാനിപ്പിച്ചതിനാൽ ഇന്നലെ മണ്ഡലം നിറഞ്ഞ് ഓട്ടപ്രദക്ഷണത്തിലായിരുന്നു ഡോ. ജോ ജോസഫ്. ചെല്ലുന്നിടത്തെല്ലാം സ്നേഹത്തോടെയുള്ള സ്വീകരണങ്ങൾ. വ്യാജപ്രചാരണങ്ങൾ ആര് നടത്തിയാലും തൃക്കാക്കരയുടെ മൊത്തം ഡോക്ടറായി ജോ മാറുമെന്ന് വീട്ടമ്മമാർ പിന്തുണയും ആത്മവിശ്വാസവും പങ്കിട്ടതും വേറിട്ട അനുഭവമായി.

തമ്മനത്തെ കോളനികളും വീടുകളും ഫ്ളാറ്റുകളും സന്ദർശിച്ചാണ് ഇന്നലെ ഓട്ടപ്രദക്ഷിണത്തിന് തുടക്കമിട്ടത്. പാലാരിവട്ടത്ത് തുറന്ന വാഹനത്തിൽ പര്യടനം നടത്തി. ഇടവഴികളിലേക്കിറങ്ങി വീടുകളും സന്ദർശിച്ചു. വികസനകാര്യങ്ങളിലെ പരാതികളും പ്രതീക്ഷകളും നിരവധി കുടുംബങ്ങള്‍ സ്ഥാനാര്‍ത്ഥിയോട് വിവരിച്ചു. ജയിച്ചാൽ പ്രഥമ പരിഗണനയിലുൾപ്പെടുത്തി ഒരു എംഎൽഎ എന്ന നിലയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നു് ഡോ. ജോ ഉറപ്പ് നൽകി.

Eng­lish summary;thrikakkara byelection

You may also like this video;

Exit mobile version