Site icon Janayugom Online

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. എൽഡിഎഫിന്റേയും സിപിഐ (എം) സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമായിരുന്നു ഫലപ്രഖ്യാപനം.

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെ ഇ പി ജയരാജന്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തൃക്കാക്കരയില്‍ രാഷ്ട്രീയക്കളം ചൂടുപിടിച്ചു. ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി‘തിളക്കം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ നേടുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. ‘വികസനത്തിന് ഒപ്പം മതനിരപേക്ഷ രാഷ്ട്രീയ’മാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

Eng­lish sum­ma­ry; thrikkakara byelection
You may also like this video;

Exit mobile version