Site iconSite icon Janayugom Online

തൃശൂര്‍ കോര്‍പറേഷൻ വിവാദം; ലാലി ജെയിംസിന് സസ്പെൻഷൻ

മേയര്‍ സ്ഥാനാര്‍ത്ഥി ലാലി ജെയിംസിന് സസ്പെൻഷൻ. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെൻഡ് ചെയ്തത്. കെപിസിസി പ്രസിഡന്റിന്റെതാണ് നടപടി. കോർപറേഷൻ മേയറാകാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടതായി കോൺ​ഗ്രസ് ക‍ൗൺസിലർ ലാലി ജെയിംസ് ആരോപണം ഉന്നയിച്ചിരുന്നു. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെയിംസ്‌ പണപ്പെട്ടിയുമായി കോൺഗ്രസ്‌ നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ്‌ താൻ തഴയപ്പെട്ടതെന്നും ലാലി ആരോപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. 

Exit mobile version