തൃശൂർ ജില്ല ബി കാറ്റഗറിയിൽ തുടരുന്ന സാഹചര്യത്തിൽ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് 3 ആനകളെ വരെ അനുവദിക്കാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മൂന്ന് ആനകളിൽ നിന്ന് ഒരാനയെ ആരാധനാലയ മതിൽക്കെട്ടിന് പുറത്ത് ആറാട്ട്, പള്ളിവേട്ട തുടങ്ങിയ ആചാരപരമായ ചടങ്ങുകൾക്ക് അനുവദിക്കും. ജില്ല എ കാറ്റഗറിയിലേയ്ക്ക് മാറുകയാണെങ്കിൽ 5 ആനകളെ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
English Summary:Thrissur is in District B category; Permission for festivals
You may also like this video