Site iconSite icon Janayugom Online

തൃശൂരില്‍ കൊണാർക്ക്‌ കണ്ണൻ പാപ്പാനെ കുത്തിയ ശേഷം വലിച്ചെറിഞ്ഞു

തൃശൂര്‍ കുന്നംകുളം കോട്ടിയാട്ടുമുക്ക്‌ പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക്‌ കണ്ണൻ എന്ന ആന പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന്‌ ഗുരുതരമായി പരിക്കേറ്റു. പൂരം കഴിഞ്ഞ്‌ ചമയം അഴിക്കുന്നതിനിടെ മങ്ങാട്‌ പുളിഞ്ചോട്‌ വച്ചായിരുന്നു ആനയിടഞ്ഞത്‌. പരിക്കേറ്റ പാപ്പാൻ സജിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു. അതേസമയം ഇടഞ്ഞ ആനയെ തളച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടം നിയന്ത്രിച്ചു വരികയാണ്. 

Eng­lish Summary:Thrissur Konark Kan­nan ele­phant stabbed Papa and threw him away
You may also like this video

YouTube video player
Exit mobile version