Site iconSite icon Janayugom Online

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

tcr pooramtcr pooram

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ തട്ടകക്കാരാണ് കൊടിമരത്തിൽ കെട്ടി ഉയർത്തുക.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30നും 11.45നും ഇടയ്ക്കാണ് കൊടിയേറ്റ്. നടുവിലാലിലെയും നായ്ക്കനാലിലെയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടി ഉയര്‍ത്തും.

പാറമേക്കാവിൽ ഉച്ചയ്ക്ക് 12നും 12.15നും ഇടയ്ക്കുമാണ് കൊടിയേറുക. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപ്പന്തലിലും പാറമേക്കാവ് വിഭാഗം കൊടിക്കൂറ നാട്ടും. ഘടക ക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടക്കുക. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് അവസാനം കൊടിയേറുക. 19നാണ് പൂരം. 17നാണ് സാമ്പിൾ വെടിക്കെട്ട്. 

Eng­lish Sum­ma­ry: Thris­sur Pooram will be hoist­ed today

You may also like this video

Exit mobile version