Site iconSite icon Janayugom Online

അഫ്ഗാനില്‍ ടിക് ടോക്കിനും പബ്‍ജിക്കും വിലക്ക്

അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് ടിക് ടോക്കിനും പബ്‍ജിക്കും താലിബാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സിനിമ,സംഗീതം,ടെലിവിഷന്‍ സീരിയലുകള്‍ എന്നിവ അധികാരം പിടിച്ചെടുത്തയുടനെ താലിബാന്‍ നിരോധിച്ചിരുന്നു. വിനോദത്തിനായി അവശേഷിക്കുന്നവ എന്ന നിലയില്‍ ടിക് ടോക്കിനും പബ്‍ജി വന്‍ സ്വീകാര്യതയാണ് അഫ്ഗാനിലുണ്ടായിരുന്നത്.

രാജ്യത്തെ യുവതലമുറയെ വഴിതെറ്റിക്കുന്നതു കൊണ്ടാണ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പ്രസ്‍താവനയില്‍ വ്യക്തമാക്കി. ടെലിവിഷന്‍ ചാനലുകളില്‍ അധാര്‍മ്മിക ഉള്ളടക്കങ്ങളുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യരുതെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. വാര്‍ത്തകളും മതപരമായ പരിപാടികളുമാണ് നിലവില്‍ അഫ്ഗാന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം രാജ്യത്തെ ജീവിത രീതികള്‍ മോശം നിലവാരത്തിലാണെന്ന് 94 ശതമാനം ജനങ്ങളും അഭിപ്രായപ്പെടുന്നതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. 38 ദശലക്ഷം ജനസംഖ്യയുള്ള അഫ്ഗാനിസ്ഥാനില്‍ ഒമ്പത് ദശലക്ഷം ആളുകള്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ സൗകര്യം ലഭ്യമാകുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ നാല് ദശലക്ഷം ആളുകളാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഫേസ്ബുക്കാണ് ജനപ്രിയമായ സമൂഹ മാധ്യമ പ്ലാറ്റഫോം.

Eng­lish summary;Tick tok and pubg ban in Afghanistan

You may also like this video;

Exit mobile version