കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി.11നാണ് ട്രെയിൻ പതിവ് സർവീസ് ആരംഭിക്കുന്നത്. എറണാകുളത്തു നിന്നുള്ള മടക്ക യാത്ര ടിക്കറ്റുകൾ അതിവേഗമാണ് തീർന്നത്. ഇരു വശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ബംഗളൂരുവിൽ നിന്നു എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണ് നിരക്ക്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർകാറുകൾ, 1 എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലായി 600 പേർക്കു യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണു സർവീസ്. ഇരുവശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്.
ടിക്കറ്റുകൾ വിറ്റുതീരുന്നത് അതിവേഗം; കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി

