നരഭോജി കടുവ ചത്തതോടെ ആശ്വാസത്തിലായ വയനാട് നിവാസികള്‍ക്ക് ഭീഷണിയായി പുലി. വയനാട് മുട്ടില്‍ മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. എസ്റ്റേറ്റില്‍ വാച്ചറായി ജോലി ചെയ്യുന്ന വിനീതിന് നേര്‍ക്ക് പുലി ചാടി വീഴുകയായിരുന്നു. 50 മീറ്ററോളം പുറകെ വന്ന പുലിയില്‍ നിന്നും വിനീത് ഓടി രക്ഷപ്പെടുകയായിരുന്നു. നിസാര പരിക്കുകളോടെ വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നരഭോജി കടുവയ്ക്ക് പിന്നാലെ പുലി; വയനാട്ടില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

