Site iconSite icon Janayugom Online

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം?  വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു 

വയനാട്ടിൽ കെണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം നടന്നതായി പരാതി. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ​ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാ​ഗം പാതി കടുവ തിന്ന നിലയിലാണ്. പശുവിന്റെ ജഡവുമായി നാട്ടുകാർ പുൽപ്പള്ളിയിലെത്തി പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.

വന്യമൃ​ഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഇന്നലെ ആന ചവിട്ടിക്കൊന്ന വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം പുല്‍പ്പള്ളിയിലെത്തിച്ചാണ് പ്രതിഷേധം.

Eng­lish Sum­ma­ry: Tiger Attack in Wayanad
You may also like this video

Exit mobile version