വണ്ടിപ്പരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചാടിയ കടുവയെ വെടിവെച്ചിരുന്നു. കടുവയുടെ പിന്‍കാലിലാണ് മുറിവേറ്റത്. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചത്. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം കടുവയ്ക്ക് മയക്കുവെടി വെച്ച് കീഴ്പ്പെടുത്തിയത്. ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്.
ഗ്രാമ്പിയിലെ കടുവ ചത്തു
