Site iconSite icon Janayugom Online

നരഭോജി കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

നരഭോജി കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് കടുവ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കടുവയെ പിടികൂടാനാണ് വനം വകുപ്പ് അനധികൃതര്‍ കൂട് സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ 15ന് രാവിലെ ഏഴ് മണിയോടെ കടുവയെ ആക്രമണത്തില്‍ ടാപ്പിംങ് തൊഴിലാളിയായി ചോക്കോട് പഞ്ചായത്തിലെ കല്ലാമുല സ്വദേശി ഗഫൂറലി കൊല്ലപ്പെട്ടിരുന്നു.ഇതേതുടർന്ന് കടുവയെ പിടികൂടുന്നതിന് വനം വകുപ്പ് അധികൃതരും ആർആർടി അംഗങ്ങളും ചേർന്ന് വനഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും കടുവയെ പിടികൂടുന്നതിനായി മഞ്ഞൾപ്പാറ സുൽത്താന എസ്സ്റ്റേറ്റിലും, കേരള കുനിയൻമാട് സി വൺ ഡിവിഷനിലും കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നിലാണ് പുലിയിപ്പോൾ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ ചേരി ഉന്നതിയിലെ മാധവന്റെ വളർത്തുനായക്ക് വന്യ ജീവിയുടെ കടിയേറ്റിരുന്നു. നായയെ ആക്രമിച്ചത് കടുവയല്ലെന്ന അഭിപ്രായം വീട്ടുകാരും നാട്ടുകാരും ഉന്നയിച്ചിരുന്നു

Exit mobile version