Site iconSite icon Janayugom Online

ഏറ്റുമുട്ടല്‍ കൊലപാതകത്തിനു സമയമായി: കലാപാഹ്വാനം നടത്തി കര്‍ണാടക മന്ത്രി

ministerminister

കര്‍ണാടകയില്‍ വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി അശ്വത് നാരായണ്‍. ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നു എന്നും ഭാവിയില്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്ത് യുപി മോഡല്‍ നടപ്പാക്കുമെന്ന പ്രസ്താവന നടത്തിയിരുന്നു.
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രവര്‍ത്തക രോഷം ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ മേഖലയിലെ വര്‍ഗീയ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയേക്കും.
ഇതിനുപിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. വസതിക്ക് പുറത്ത് മാര്‍ച്ച്‌ തടഞ്ഞ പൊലീസ് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശി.
ഒരാഴ്ചയ്ക്കിടെ മൂന്ന് കൊലപാതകങ്ങളാണ് ദക്ഷിണ കന്നഡ ജില്ലയിലുണ്ടായത്. ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Time for encounter killing: Kar­nata­ka min­is­ter makes call for riot

You may like this video also

Exit mobile version