Site icon Janayugom Online

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി

ധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. ഡിസംബര്‍ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൈ ആധാർ പോർട്ടൽ വഴിയാണ് ആധാർ പുതുക്കേണ്ടത്. നേരത്തെ ആധാർ അപ്ഡേറ്റ് ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈനിൽ സൗജന്യമായി പുതുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പത്ത് വർഷം മുൻപെടുത്ത അധാർകാർഡുകൾ പുതുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. പേര്, മേൽവിലാസം തുടങ്ങിയവയിൽ മാറ്റങ്ങളുള്ളവർ തീർച്ചയായും ആധാർ അപ്‌ഡേറ്റ് ചെയ്തിരിക്കണം. myaadhaar.uidai.gov.in എന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

വെബ്സൈറ്റിൽ ‘എന്റെ ആധാർ’ മെനുവിൽ ചെന്ന് ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്തതിനു ശേഷം ‘അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്ത് തുടരുക’ എന്നത് തിരഞ്ഞെടുക്കുക. ശേഷം ആധാർ കാർഡ് നമ്പർ നൽകുകയും ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുകയും ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നൽകുക. പിന്നീട് ‘ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് പോയി അപ്‌ഡേറ്റ് ചെയ്യാനായി വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യുക.

ശേഷം പുതിയ വിശദാംശങ്ങൾ നൽകി ആവശ്യമായ ഡോക്യൂമെന്റസ് സ്കാൻ ചെയ്തത്തിന്റെ പകർപ്പ് അപ്‌ലോഡ് ചെയ്യുക. നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യുന്നതിലൂടെ ആധാർ കാർഡ് അപ്ഡേറ്റഡ് ആകുന്നതാണ്.

Eng­lish summary;Time lim­it for free renew­al of Aad­haar card extended

you may also like this video;

Exit mobile version