Site icon Janayugom Online

ഭൂപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്തും; റവന്യൂ മന്ത്രി കെ രാജൻ

ഭൂപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉന്നയിച്ച സബ്മിഷന് മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ഭൂമി പതിച്ചുനൽകുന്നത് 1960‑ലെ ഭൂപതിവ് നിയമത്തിൽ അടിസ്ഥാനത്തിൽ നിർമ്മിച്ച വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇതിൽ പ്രധാനമായത് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതീച്ചു നൽകാൻ വേണ്ടി രൂപീകരിച്ച 1964‑ലെ ഭൂപതിവ് ചട്ടങ്ങൾ, നഗര പ്രദേശത്തെ ഭൂമി പതിച്ചു നൽകാൻ വേണ്ടി രൂപീകരിച്ച 1995ലെ ചട്ടങ്ങൾ 1977ന് മുമ്പ് കുടിയേറി കൃഷി ചെയ്ത് കൈവശം വച്ചു വനഭൂമി പതിച്ച് നൽകാനുള്ള 1993ലെ പ്രത്യേക ചട്ടങ്ങൾഎന്നിവയാണ്.

1964ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുനൽകുന്നത് കൃഷിക്കും താമസത്തിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും മാത്രമാണ്. എന്നാൽ നഗര പ്രദേശത്തെ ഭൂമി പതിച്ചു നൽകാൻ വേണ്ടി രൂപീകരിച്ച 1995ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം വീട് വയ്ക്കുന്നതിനും കടമുറികൾ നിർമ്മിക്കുന്നതിനും സ്വന്തം ഭൂമിയുടെ ഗുണപരമായ മറ്റു വാണിജ്യ ആവശ്യങ്ങൾക്കും ഭൂമി പതിച്ച് നൽകാവുന്നതാണ്.

1961ലെ ചട്ടത്തിലെ ചട്ടം എട്ട് ഉപചട്ടം രണ്ട് പ്രകാരം പതിച്ചു നൽകിയ ഭൂമി പതിച്ചു നൽകിയ ആവശ്യത്തിന് തന്നെ വിനിയോഗിക്കേണ്ടത് ഉണ്ട് . അപ്രകാരം ഉപയോഗിച്ചില്ലെങ്കിൽ ഉപചട്ടം മൂന്ന് പ്രകാരം പതിവ് റദ്ദ് ചെയ്യേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. തലചായ്ക്കാൻ ഇടമില്ലാത്ത വർക്ക് കയറിക്കിടക്കാൻ വീട് നിർമ്മിക്കുന്നതിന് ഭൂമി, കൃഷിഭൂമി ഇല്ലാത്ത കർഷകർക്ക് കൃഷി ചെയ്യുന്നതിനു വേണ്ടിയുമാണ് പ്രധാനമായും ഭൂമി പതിച്ചു നൽകുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരത്തിൽ പട്ടയം ലഭിച്ച ഭൂമി തലമുറകൾ കൈമാറി കൈമാറ്റം ചെയ്തു കൈവശം വച്ചിരുന്ന ഭൂവുടമകൾ ആണ് ഇപ്പോഴുള്ളത്. കൃഷിക്കുവേണ്ടി പട്ടയം ലഭിച്ച ഭൂമി എത്ര തലമുറ കൈമാറിയായാലും അക്രയവിക്രയത്തിലൂടെ കൈമാറിയാൽ ആദ്യത്തെ പട്ടാദാറീന് ലഭിക്കാത്ത അവകാശങ്ങൾ തുടർന്നുള്ള കൈവശക്കാർക്കും ലഭിക്കില്ല.

മൂന്നാർ മേഖലയിൽ പതിച്ചു കൊടുത്ത ഭൂമി പതിച്ചു കൊടുത്ത ആവശ്യത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി 2010ൽ നിർദേശിച്ചിരുന്നു. തുടർന്ന് പ്രസ്തുത വിധിയിലെ നിർദ്ദേശങ്ങൾ സംസ്ഥാനത്താകമാനം ബാധകമാക്കാനും നിർദ്ദേശിച്ചു.

ഈ സാഹചര്യത്തിൽ ഉപജീവനത്തിനായി ഉപയോഗിക്കുന്ന 1500 ചതുരശ്ര അടി വിസ്തീർണത്തിൽ താഴെയുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് അതിൽ നിന്ന് ഇളവുനൽകാൻ വൃവസ്ഥ ചെയ്യുന്ന തരത്തിൽ ഭൂപതിവ് ചട്ടങ്ങൾക്ക് ഭേദഗതി വരുത്താൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാണ്.

Eng­lish summary;Timely amend­ments will be made to the Land Reg­u­la­tions; Rev­enue Min­is­ter K Rajan

You may also like this video;

Exit mobile version