Site iconSite icon Janayugom Online

ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ മാറ്റം വേണം : പി എസ് പ്രശാന്ത്

ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ കലാചോതിമായ മാറ്റം വേണമെന്നും അതിനായി ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി മഠത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 

തന്ത്രിമാർ, വിശ്വാസ സമൂഹം എന്നിവരുമായി കൂടിയാലോചന വേണം. ഇങ്ങനെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി തോന്നുന്നില്ല. ക്ഷേത്രങ്ങളിലെ ആചാരവും അനുഷ്ഠാനവും നൂറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്. കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version