Site icon Janayugom Online

ടൈറ്റൻ ദുരന്തം: അപകട സാധ്യത മുൻകൂട്ടി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ടെെറ്റാനിക് ക­പ്പല്‍ അവശിഷ്ടങ്ങള്‍ കാണാനായുള്ള സമുദ്രപേടകം ടെെറ്റന്റെ യാത്ര ദുരന്തത്തില്‍ കലാശിക്കുമെന്ന് ഓഷ്യന്‍ഗേറ്റ് ഉ­ടമ സ്റ്റോക്ടന്‍ റഷിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. റഷിന്റെ സുഹൃത്ത് കാ­ള്‍ സ്റ്റാന്‍ലിയാണ് “60 മിനിറ്റ്സ് ഓസ്ട്രേലിയ” എന്ന പരിപാടിയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് ഇങ്ങനെ അവസാനിക്കുമെന്ന് റഷിന് അറിയാമായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയുമായാണ് അദ്ദേഹം പുറപ്പെട്ടത്. രണ്ട് ശതകോടീശ്വരന്മാരെ ഒറ്റയടിക്ക് കൊലപ്പെടുത്തുകയും അതിന് അവരില്‍നിന്ന് പണം വാങ്ങുകയും ചെയ്ത അവസാന വ്യക്തിയും അദ്ദേഹമാണ്. ശതകോടീശ്വരന്മാർക്കുവേണ്ടി സ്റ്റോക്ടന്‍ ഒരു എ­ലിക്കെണി രൂപകല്പന ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നതെന്നും കാള്‍ സ്റ്റാന്‍ലി പറഞ്ഞു.

കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം ക്രാഫ്റ്റും അപകടകരമാണെന്നും ടൈറ്റന്റെ കാര്‍ബണ്‍ ഫൈ­ബര്‍ ഹള്‍ തകരുന്നതിനെക്കുറിച്ച് സ്റ്റോക്ടന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും കാ­ള്‍ സ്റ്റാന്‍ലി അഭിമുഖത്തി­ല്‍ പറഞ്ഞു. ചരിത്രത്തില്‍ ഇടം നേടാന്‍ അദ്ദേഹം തന്റെയും ഉപയോക്താക്കളുടെ ജീവനും പണയപ്പെടുത്തുകയായിരുന്നുവെന്നും കാള്‍ പറയുന്നു. തനിക്ക് സംശയമൊന്നുമില്ലെന്നും ടൈറ്റന്‍ പൊട്ടിതെറിക്കാന്‍ കാരണമായത് അതിന്റെ കാര്‍ബണ്‍ ഫൈബര്‍ ട്യൂബ് പരാജയപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ല്‍ സ്റ്റോക്ടണിനൊപ്പം ടെസ്റ്റ് ഡൈവിന് പോയ അനുഭവവും അഭിമുഖത്തിൽ കാള്‍ പങ്കുവച്ചു.

Eng­lish Sum­ma­ry: Titan implosion
You may also like this video

Exit mobile version