Site iconSite icon Janayugom Online

ആരോപണ പ്രത്യാരോപണങ്ങളുമായി ടിഎംസിയും, ബിജെപിയും

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ്ഫണ്ടുമായിബന്ധപ്പെട്ട്  ഡല്‍ഹിയില്‍ പരസ്പരം പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് പശ്ചിമബംഗാളിലെ ഭരണകക്ഷിയായ ടിഎംസിയും, കേന്ദ്രം ഭരിക്കുന്ന ബിജെപിയും. ബംഗാളിനെ കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ആരോപിച്ചപ്പോൾ, ഫണ്ട് കൈവശം വച്ച് അഴിമതി നടത്തുകയാണ് ടിഎംസിയെന്ന് ബിജെപിയും. ഡൽഹിയിൽ ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയെ കാണാൻ ടിഎംസിയുടെ അഭിഷേക് ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഡൽഹിയിലെത്തിയതോടെയാണ് വാക്‌പോര് ആരംഭിച്ചത്.

എംജിഎൻആർഇജിഎസ് പണം ആവശ്യപ്പെട്ട് 40 എംപിമാർക്കും എംഎൽഎമാർക്കുമൊപ്പം ബാനർജി മാർച്ച് നടത്തി. ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട നിവേദനങ്ങളുമായിട്ടാമ് മന്ത്രിയെ കാണാൻ ടിഎംസി എത്തിയത്. മണിക്കൂറുകളോളം കാത്തുനിന്നെന്നും ഒടുവിൽ മന്ത്രിയെ കാണാന്‍ അവസരം ലഭിച്ചപ്പോൾ അഞ്ച് പേരെ മാത്രമേ കാണാനാകൂവെന്നു മന്ത്രി പറഞ്ഞു. കുത്തിയിരിപ്പ് സമരത്തെത്തുടർന്ന് ഡൽഹി പോലീസ് ബാനർജിയെയും മറ്റ് ടിഎംസി നേതാക്കളായ ഡെറക് ഒബ്രിയാനും മഹുവ മൊയ്‌ത്രയെയും തടഞ്ഞുവച്ചു.

മറുവശത്ത്, ടിഎംസി നേതാക്കൾ ജ്യോതിയെ കാണാൻ നെട്ടോട്ടമോടുമ്പോൾ, ബിജെപിയുടെ അധികാരി മന്ത്രിയെ കാണുകയും മമത ബാനർജി സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകുയും ചെയ്തു. ബംഗാളിൽ ഒരു ലക്ഷത്തിലധികം വ്യാജ ജോബ് കാർഡുകളുണ്ട്. അഴിമതി അന്വേഷിക്കാൻ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽപ്രവര്‍ത്തകര്‍ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു, രാജ്ഘട്ടിൽ രണ്ട് മണിക്കൂർ ധർണ ആരംഭിച്ചു. ഇതിനെ പ്രതിരോധിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്തോ മജുംദാറും നേതാക്കളായ ലോക്കറ്റ് ചാറ്റർജിയും സുഭാഷ് സർക്കാരും ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുവേന്ദുഅധികാരി കൊൽക്കത്തയിലെ റോഡിലിറങ്ങി. ഇതിന് പിന്നാലെയാണ് ബംഗാൾ സർക്കാരിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ വാർത്താസമ്മേളനത്തിൽ അഴിമതി ആരോപണം ഉന്നയിച്ചത്.

Eng­lish Summary:

TMC and BJP with accu­sa­tions and counter-accusations

You may also like this video:

Exit mobile version