കേരളം പൊന്നുപോലെ കാത്ത കുഞ്ഞു ‑നിധി- ഇനി ജാർഖണ്ഡിലേക്ക്. പ്രസവശേഷം ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞുമായി ജില്ലാ ശിശുക്ഷേമ സമിതി ഓഫീസർ സിനിയും സംഘവും ജാര്‍ഖണ്ഡിലേക്ക് തിരിച്ചു.
ആലപ്പുഴ‑ധൻബാദ് എക്സ്പ്രസിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ രാവിലെയാണ് ഇവർ പുറപ്പെട്ടത്. ഉപേക്ഷിച്ചു പോയ മാതാപിതാക്കൾക്കു കുട്ടിയെ നോക്കാൻ സാമ്പത്തികമില്ലാത്തതിനാൽ ജാര്‍ഖണ്ഡിലെ സിഡബ്ല്യൂസിയുടെ സംരക്ഷണയിലാകും ഇനി നിധി ഉണ്ടാവുക. കുഞ്ഞിനെ ഭാവിയിൽ മാതാപിതാക്കളെ ഏൽപ്പിക്കുന്ന കാര്യത്തിൽ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിയാകും തീരുമാനമെടുക്കുക

