Site iconSite icon Janayugom Online

വന്യജീവി ആക്രമണം തടയാന്‍: അടിയന്തര ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്തുണ്ടാകുന്ന വന്യജീവി ആക്രമണം തടയാന്‍ ഫോറസ്റ്റ് വാച്ചര്‍മാരെ അടക്കം ഉള്‍പ്പെടുത്തി അടിയന്തര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണത്തില്‍ വനം വകുപ്പിനെ കടന്നാക്രമണം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പല മരണങ്ങളും കാട്ടിലുള്ളിലാണ് സംഭവിക്കുന്നത്, അതുപോലും ആഘോഷിക്കപ്പെടുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വന നിയമത്തിൽ പരിഷ്കാരം വേണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം, പിടിവാശയില്ല. ഭേദഗതി വേണ്ടെന്ന് മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാല്‍ പിൻവലിക്കും. വന നിയമ ഭേദഗതി നടപ്പിലായില്ലെങ്കിൽ നിലവിലെ നിയമം തുടരുമെന്നാണ് അർത്ഥം എന്നും മന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ആശങ്ക മുഖ്യ മന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അവരുടെ ആശങ്ക പരിഗണിക്കേണ്ട സമയത്ത് പരിഗണിക്കും എന്നും മന്ത്രി ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലെ ഇനി ചർച്ച നടക്കു. അല്ലെങ്കിൽ ബിൽ പൂർണമായി പിൻവലിക്കേണ്ടി വരും. രു പിടിവാശിയും ബില്ലിൽ ഇല്ല. കർഷക സംഘടനകൾ പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കരുത്. ചില പ്രത്യേക കേന്ദ്രങ്ങളിൽ തുടർച്ചയായി വന്യ ജീവി ആക്രമണം തുടരുന്നു. വയനാട് കബനി നദി മുറിച്ചു കടക്കവെയാണ് യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ആദിവാസി യുവാവ് എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് എന്നും മന്ത്രി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു 

Exit mobile version