കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 126 വീടുകൾ ഭാഗീകമായും തകർന്നു. ഇന്നു(02 ഓഗസ്റ്റ്) മാത്രം 23 വീടുകൾ പൂർണമായി തകർന്നു. 71 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി.
കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. ഇവിടെ 18 വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം — 2, ഇടുക്കി — 5, എറണാകുളം — 1, വയനാട് — 1 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം — 15, പത്തനംതിട്ട — 6, ആലപ്പുഴ — 10, കോട്ടയം — 50, ഇടുക്കി — 7, എറണാകുളം — 2, തൃശൂർ — 6, വയനാട് — 10, കണ്ണൂർ — 8 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം. (31 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയത്)
(ഇന്നു (ഓഗസ്റ്റ് 02) മാത്രം പൂർണമായി തകർന്ന വീടുകളുടെ എണ്ണം — ആകെ : 23, കൊല്ലം — 2, ഇടുക്കി — 2, എറണാകുളം — 1, കണ്ണൂർ — 18)
(ഇന്നു(ഓഗസ്റ്റ് 02) മാത്രം ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം — ആകെ : 71, തിരുവനന്തപുരം — 7, കൊല്ലം — 14, പത്തനംതിട്ട — 6, ആലപ്പുഴ — 10, കോട്ടയം — 4, ഇടുക്കി — 5, എറണാകുളം — 1, തൃശൂർ — 6, വയനാട് — 10, കണ്ണൂർ — 8)
കൊല്ലം ഇത്തിക്കരയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
അമ്പലപ്പുഴ‑4, കുട്ടനാട്-3, ചേര്‍ത്തല‑2 രണ്ട്, മാവേലിക്കര‑1 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
അച്ചന്‍കോവിലാറിലും ഗായത്രിപ്പുഴയിലും മുന്നറിയിപ്പ് നല്‍കി. ഭാരതപ്പുഴയില്‍ മുന്നറിയിപ്പ്. നെല്ലിയാമ്പതിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുകള്‍.
English Summary: Today 23 houses were completely destroyed; Upheaval in Nelliampathi, holidays in 10 districts tomorrow
You may like this video also