Site icon Janayugom Online

ഉക്രെയ്നില്‍ നിന്ന് ഇന്ന് എത്തിയത് 400 പേര്‍

ഇന്ന് രാവിലെ രണ്ട് വിമാനങ്ങളിലായി 400 പേര്‍ ഇന്ത്യയിലെത്തി. 182 യാത്രക്കാരടങ്ങിയ വിമാനം മുംബൈയിലും 218 പേരുള്‍പ്പെട്ട വിമാനം ന്യൂഡല്‍ഹിയിലുമാണ് എത്തിച്ചേര്‍ന്നത്.

ഇതിനകം 1400 ലേറെ വിദ്യാര്‍ത്ഥികളെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഉക്രെയ്നില്‍ നിന്ന് തിരികെ എത്തിച്ചു. ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി ഇന്ന് നാല് ഇന്‍ഡിഗോ വിമാനങ്ങള്‍ കൂടി യാത്രതിരിക്കും. കീവില്‍ നിന്ന് ആയിരത്തിലേറെ വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ ഉക്രെയ്നിലേക്ക് ഇന്ന് എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ ഉടന്‍ കീവില്‍ നിന്ന് പുറപ്പെടണമെന്ന് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോളണ്ട് അതിർത്തി കടക്കാനായി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കാത്തുനില്‍ക്കുകയാണ്. ലിവീവ് സിറ്റിയിൽ നിന്നും 80 കിലോമീറ്ററോളം നടന്നെത്തിയവരിൽ മലയാളി നഴ്സിങ് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. കനത്ത തണുപ്പിലും മഞ്ഞ് വീഴ്ചയിലും ആവശ്യത്തിന് ആഹാരമോ വെള്ളമോ ഇല്ലാതെ എത്രയും വേഗം നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ അതിർത്തി കടക്കാൻ നിൽക്കുകയാണ് അവർ.

Eng­lish Sum­ma­ry: Today, 400 pas­sen­gers arrived in India

You may like this video also

Exit mobile version