Site icon Janayugom Online

സുരക്ഷാ മനോഭാവത്തിന് ഊന്നൽ നൽകി ദേശീയ സുരക്ഷാദിനാചരണം ഇന്ന്

സമൂഹത്തിന്റെ സമസ്ത മേഖലകളിലും സുരക്ഷിതത്വ പരിപാലനം ഉറപ്പുവരുത്തുവാൻ ലക്ഷ്യമിട്ട് ‘യുവമനസുകളെ പ്രോത്സാഹിപ്പിക്കുക, സുരക്ഷാ മനോഭാവം വികസിപ്പിക്കുക’ എന്ന സന്ദേശത്തോടെ ഇന്ന് 51ാമത് ദേശീയ സുരക്ഷാദിനം രാജ്യമെമ്പാടും ആചരിക്കും. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും മറ്റും വളർച്ചയുടെ ഫലമായി അതിവേഗം വികസിച്ചുക്കൊണ്ടിരിക്കുന്ന ലോകത്തിൽ ഓരോ ദിവസവും പുതിയ ഉല്പന്നങ്ങളും സംവിധാനങ്ങളും പരിചിതമായിക്കൊണ്ടിരിക്കുന്നു. അതിനാൽ ഉപഭോക്താവിന്റെ സുരക്ഷയോടൊപ്പം ജീവനക്കാരുടെ സുരക്ഷയും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഈ ഉല്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെക്കുറിച്ച് വ്യാകുലപ്പെടേണ്ട കാര്യമില്ല. പക്ഷേ പണിശാലകളിൽ ജോലിക്ക് നിയുക്തരാക്കപ്പെട്ടവരുടെ കാര്യം അങ്ങനെയല്ല. ഉപജീവനമാർഗം എന്ന നിലയിൽ ഇത്തരം ജോലികൾ തിരഞ്ഞെടുത്തവരുടെ സുരക്ഷയും വളരെ പ്രാധാന്യം അർഹിക്കുന്നു. അവരോരുത്തരും സുരക്ഷിതമായി പ്രവർത്തനം കാഴ്ചവച്ചെങ്കിൽ മാത്രമേ പൊതുജനത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാൻ കഴിയുകയുള്ളൂ.

ഈ വസ്തുത മനസിലാക്കിയാണ് ദേ­ശീയ സുരക്ഷാ സമിതി ബോധവല്ക്കരണ പരിപാടികളും വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയം 1964 മാർച്ച് നാലിനാണ് നാഷണൽ സേഫ്റ്റി കൗൺസിൽ രൂപീകരിച്ചത്. 1972 മുതലാണ് സ്ഥാപക ദിനമായ മാർച്ച് നാല് ദേശീയ സുരക്ഷാ ദിനമായി ആചരിച്ചു തുടങ്ങിയത്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെയാണ് ഈ ദിനാചരണം സുരക്ഷാ വാരാഘോഷമായി സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളികളിലും ജീവനക്കാരിലും പൊതുസമൂഹത്തിലും സുരക്ഷാ സന്ദേശവും അതിന്റെ പ്രാധാന്യവും എത്തിക്കാനുള്ള ഒരുപാട് പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മികച്ച രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളിലൂടെ വ്യവസായിക രംഗത്തെ സുരക്ഷിതത്വ പരിപാലനം ഏറ്റവും പ്രായോഗികമായി ഉപയോഗപ്പെടുത്തുകയാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങളും വ്യവസായ മേഖലകളിലും മറ്റുമുള്ള ജാഗ്രതയും കാരണം കഴിഞ്ഞ വർഷം അപകടങ്ങൾ കുറഞ്ഞ വർഷമായിരുന്നു. അതേസമയം ഏതാനും സ്ഥാപനങ്ങളിൽ തീ പിടുത്തമുണ്ടായിട്ടുണ്ട്. ഫയർ ആന്റ് റെസ്ക്യു ജീവനക്കാർ കാര്യക്ഷമമായി ഈ സന്ദർഭത്തിൽ ഇടപ്പെട്ടിട്ടുണ്ട്. ഏതാനും ജീവനക്കാർക്ക് അപകടവും സംഭവിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Today is Nation­al Secu­ri­ty Day with an empha­sis on security

You may also like this video;

Exit mobile version