ഇന്നു വിജയദശമി. കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന വിദ്യാരംഭം. പൂജപ്പുര സരസ്വതി മണ്ഡപത്തിലും, കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും നിരവധി കുരുന്നുകൾ ആദ്യക്ഷരം കുറിക്കാൻ എത്തും. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ആയിരത്തിലധികം കുരുന്നുകളാണ് ആദ്യാക്ഷരം കുറിയ്ക്കാനെത്തിയത്. രാവിലെ അഞ്ചുമണിയ്ക്ക് എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചു. ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് മന്ത്രി വി ശിവൻകുട്ടി ആദ്യാക്ഷരം പകരും. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുരുന്നുകളെ എഴുത്തിനിരുത്തും.
ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

