ലോക സെറിബ്രല്‍ പാള്‍സി ദിനാചരണത്തിന്റെ ഭാഗമായി ‘സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ കുടുംബതല പരിചരണവും’ പുനധിവാസവും’ എന്ന വിഷയത്തില്‍ നിപ്മറില്‍ ഇന്ന് ബോധവത്കരണ സെമിനാര്‍ നടത്തും. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ പ്രൊഫ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഈശ്വർ, ഡോ. നീനാ ടി വി, ഡോ. നിമ്മി ജോസഫ് എന്നിവർ ചർച്ച നയിക്കും ദിനാചരണത്തിനു മുന്നോടിയായി സി പി ബാധിതരായ കുട്ടികള്‍ ജലയാത്ര നടത്തി. നിപ്മറിലെ സി പി സ്‌പെഷ്യല്‍ സ്‌കൂളിലെ 32 കുട്ടികളാണ് കൊച്ചിയില്‍ ജലയാത്ര നടത്തിയത്. സ്‌പെഷ്യല്‍ കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും അനുഗമിച്ചു. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജോണ്‍സന്‍ വര്‍ഗീസ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.
ലോകത്താകെ സെറിബ്രല്‍ പാള്‍സി ബാധിച്ച 17 ദശലക്ഷത്തിലധികം പേരെ സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ അവകാശങ്ങളും അവസരങ്ങളുമുള്ള ഒരു ഭാവി ഉറപ്പു വരുത്തുന്നതിനുമുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഒക്ടോബര്‍ ആറ് ലോക സെറിബ്രല്‍ പാള്‍സി ദിനമായി ആചരിക്കുന്നത്.