കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ ഇന്ന് സത്യഗ്രഹം നടത്തും. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിന്മാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം.
രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സമരം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷനാകും. എല്‍ഡിഎഫ് സംസ്ഥാന‑ജില്ലാ നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും സത്യഗ്രഹത്തില്‍ പങ്കെടുക്കും.
English Summary: Today LDF satyagraha in front of Raj Bhavan against central government
You may also like this video