പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ കെ എ ബീനയുടെ എഴുത്തിന്റെ 45 വർഷവും, “ഓ മിഹ് റിൻ ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് 4 മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനിൽ നടക്കും. എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വെച്ച് പെരുമ്പടവം ശ്രീധരൻ ചന്ദ്രമതിക്ക് നൽകിക്കൊണ്ട് ‘ഓ മിഹ്റിൻ ‘പ്രകാശനം ചെയ്യും.
ബീനയുടെ ആദ്യ യാത്രാ വിവരണമായ ‘ബീന കണ്ട റഷ്യ’ 1978 ൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.തുടർന്നുള്ള നാലര പതിറ്റാണ്ട് കാലമായി, യാത്രാ വിവരണങ്ങളും ചെറുകഥകളും ബാലസാഹിത്യവും മാധ്യമ പഠനങ്ങളും പത്രപംക്തികളുമൊക്കെ എഴുതിക്കൊണ്ട് ബീന സാഹിത്യരംഗത്ത് സജീവമായി തുടരുന്നു.
ബ്രഹ്‌മ പുത്രയി ലെ വീട് , പെരുമഴയത്ത്, ബഷീർ എന്ന അനുഗ്രഹം , അമ്മക്കുട്ടിയുടെ ലോകം തുടങ്ങി 35 ലേറെ പുസ്തകങ്ങൾ എഴുതിയ ബീനക്ക് എ ഴുത്തുകാരി,മാധ്യമ പ്രവർത്തക, കോളമിസ്റ്റ് എന്ന നില കളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേന്ദ്ര ഗവണ്മെന്റിന്റെ ഇൻഡ്യൻ ഇൻഫർമേഷൻ സർവ്വീസിൽ നിന്ന് വിരമിച്ച കെ എ ബീനയുടെ ഏറ്റവും പുതിയ പുസ്തകമായ ഓ മിഹ്റിൻ, ടുഡേ ബുക് സാണ് പ്രസിദ്ധീകരിക്കുന്നത്. ഭാരത് ഭവൻ, ടുഡേ ബുക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.