കേരള സർവകലാശാല സെനറ്റിലേക്ക്, ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത നാല് വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവർണർ നാമനിർദേശം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു ഹർജി.
ഹർജി നേരത്തെ ഫയലിൽ സ്വീകരിച്ച കോടതി, സെനറ്റിലേക്ക് എബിവിപി നേതാക്കളായ വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്തിരുന്നു. എതിര്‍കക്ഷികളായ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു. സെനറ്റിലേക്ക് വി സി ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് ചാൻസലറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
English Summary; Today, the High Court will consider the petition to expel the four persons proposed by the Governor to the university senate
You may also like this video