Site iconSite icon Janayugom Online

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി: മോഡി പണം കോടുത്തുവാങ്ങിയവര്‍ പ്രിയങ്ക ഗാന്ധിയ്ക്ക് ജയ് വിളിക്കുന്നു, വീഡിയോ പുറത്ത്

ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയെ ആവേശപൂര്‍വം വരവേല്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി റാ​ലി​ക്കി​ടെയാണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യെ അത്യുല്‍സാഹത്തോടെ കാണാനെത്തിയത്. ബി​ജെ​പി പ​താ​ക​യേ​ന്തി​യ​വ​ർ പ്രി​യ​ങ്ക​യു​ടെ വാ​ഹ​ന​ത്തി​ന് അ​രി​കി​ലേ​ക്ക് ആ​ഹ്ലാ​ദ​പൂ​ർ​വം എ​ത്തു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാണാം.

പ്രിയങ്ക ഗാന്ധിയ്ക്ക് കൈകൊടുക്കാന്‍ തിക്കിത്തിരക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വന്‍ ആക്ഷേപമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് കൈ​ക​ൾ​കൊ​ടു​ക്കു​ന്ന​ പ്രിയങ്ക കോ​ൺ​ഗ്ര​സി​ന്റെ പ്ര​ക​ട​ന​പ​ത്രി​ക വി​ത​ര​ണം ചെ​യ്യു​ന്ന​തും വിഡിയോലുണ്ട്.

പ്രിയങ്കയുടെ വാഹനത്തിന്റെ അരികെ തിക്കിക്കിരക്കി എത്തുന്ന പ്രവര്‍ത്തകര്‍ സെല്‍ഫി എടുക്കാനും മറക്കുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേല്‍ക്കാന്‍ എത്തുന്നത്. അതേസമയം ഇവര്‍ ബിജെപി പ്രവര്‍ത്തകരല്ലെന്നും ബിജെപി ആളെക്കൂട്ടാന്‍ പണം നല്‍കി വാങ്ങിയതാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Eng­lish Sum­ma­ry: Today’s Con­gress, Tomor­row’s BJP: BJP wel­comes Priyan­ka Gand­hi, video reveals BJP’s pol­i­tics in India

You may like this video also

Exit mobile version